March 29, 2024

സ്റ്റീഫനും കുടംബത്തിനും വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി നല്‍കി. സി ഐ പ്രകാശന് സംതൃപ്തിയോടെ സര്‍വ്വീസില്‍ നിന്നും വിരമിക്കാം

0
Whatsapp Image 2020 05 27 At 6.17.37 Pm.jpeg
..

കൽപ്പറ്റ:; ശാരീരിക വൈകല്യമുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കും കുടുംബത്തിനും ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടില്‍ കിടന്നുറങ്ങാം.ഒപ്പം ആത്മസംതൃപ്തിയോടെ പടിഞ്ഞാറെത്തറ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി പ്രാകശന് സര്‍വ്വീസില്‍ നിന്നും അടുത്തദിവസം വിരമിക്കുകയുമാവാം.സംസ്ഥാനത്ത തന്നെ ജനമൈത്രിപോലീസിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് കുപ്പാടിത്തറയിലെ കരിയാട്ടകുന്ന സിറ്റീഫനും കുടുംബത്തിനും  ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മിച്ചു നല്‍കിയത്.രണ്ടവര്‍ഷം മുമ്പ് പോലീസ് നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലൂടെയാണ് നിരാംലബരായ കുടംബത്തിന്റെ ദയനീയത ബോധ്യപ്പെട്ടത്.നിത്യരോഗകളായ മാതാപിതാക്കളും ജന്മനാ അന്ധരും മനോവൈകല്യമുള്ളവരുമായ മൂന്ന് പെണ്‍കുട്ടികളും ചോര്‍ന്നൊലിക്കുന്നതും കെട്ടുറപ്പില്ലാത്തതുമായ വീട്ടില്‍ ഭീതിയോടെകഴിയുന്ന കാഴ്ച ആരെയും കരളലിയിപ്പിക്കുന്നതായിരുന്നു.30 ഉം 26ഉം 25ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളാണ് പ്രാഥമികാവശ്യങ്ങള്‍ പോലും സ്വന്തമായി ചെയ്യാനാവാതെ അമ്മയെ മാത്രം ആശ്രയിച്ചു കഴിഞ്ഞു വന്നിരുന്നത്.പ്രയാസങ്ങള്‍ ബോധ്യമായതിനെ തുടര്‍ന്ന് അന്ന് സബ് ഇന്‍സ്‌പെക്ടറായിരുന്ന പി പ്രകാശനും സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും അവരെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിപ്പിക്കുകയെന്ന ലക്ഷ്യവുമായി ഒന്നിച്ചു മുന്നേറുകയായിരുന്നു.ജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ നിര്‍മാണ കമ്മറ്റി രൂപീകരിച്ച് പോതുജനങ്ങളുടെ സഹായത്തോടെയാണ് വീട് നിര്‍മാണം ആരംഭിച്ചത്.നിരവധി പേര്‍ വിദേശത്ത് നിന്നുള്‍പ്പെടെ പണമായും നിര്‍മാണ വസ്തുക്കളായും സഹായിച്ചതോടെ എല്ലാ വിധ ആധുനിക സൗകര്യങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെട്ട വീട് ഒന്നരവര്‍ഷത്തിനുള്ളില്‍ നിര്‍മിച്ചുനല്‍കാനായി.വീട് നിര്‍മാണത്തിനായി ചെയര്‍മാന്‍ കെ ടി കുഞ്ഞബ്ദുള്ള,കണ്‍വീനര്‍ പി പ്രകാശന്‍(സിഐ),ട്രഷറര്‍ റൈഹാനത് എന്നിവരടങ്ങുന്ന സമിതിക്കായിരുന്നു നിര്‍മാണച്ചുമതല.പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോ കുടുംബത്തിന് കൈമാറി.കൂലിപ്പണിക്ക് പോലും പോവാന്‍ കഴിയാത്ത കുടുംബത്തിന്റെ തുടര്‍ചിലവുകളും ഏറ്റെടുത്തുകൊണ്ട് സംരക്ഷണമൊരുക്കാനാണ് സമിതിയുടെ തീരുമാനമെന്ന് എസ്എച്ച്ഒ പി പ്രകാശന്‍ അറിയിച്ചു.ചടങ്ങില്‍ ഡി വൈ എസ് പി ജേക്കബ്,പഞ്ചായത് പ്രസിഡണ്ട് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.ഈ മാസം 31 നാണ് കോഴിക്കോട് സ്വദേശിയായ പ്രകാശന്‍ 34 വര്‍ഷത്തെ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *