March 29, 2024

ലുലു ഗ്രൂപ്പ് അനുശോചിച്ചു.

0
വളരെ ദു:ഖത്തോടെയാണ് എൻ്റെ ജ്യേഷ്ഠ സഹോദരനായ  എം.പി. വീരേന്ദ്രകുമാർ അവർകളുടെ നിര്യാണ വാർത്ത ഞാൻ അറിഞ്ഞത്. ഇക്കഴിഞ്ഞ ജനുവരിയിൽകോഴിക്കോട് വെച്ച് നടന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കുവാൻ പോയപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ചായ കുടിച്ചതും  കെട്ടിപ്പിടിച്ച് ഉമ്മവെച്ചതും സുഖാന്വേഷണങ്ങൾ പറഞ്ഞതും  മറ്റുമാണ് എനിക്ക്  ഇപ്പോൾ ഓർമ്മ വരുന്നത്. വയനാട്ടിൽ നിന്നും കൊണ്ടുവന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അദ്ദേഹം അന്ന് എനിക്ക് സ്നേഹസമ്മാനമായി നൽകിയത്.  ഞാൻ അദ്ദേഹത്തെ ദീർഘദൃഷ്ടിയുള്ള  ഒരു സാമ്പത്തികശാസ്ത്ര വിദഗ്ധൻ എന്ന രീതിയിലായിരുന്നു നോക്കികണ്ടിരുന്നത്. അദ്ദേഹം രചിച്ച “ഗാട്ടും കാണാച്ചരടുകളും”,  ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും തുടങ്ങിയവ ലോകസാമ്പത്തിക രംഗത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി വിവരിക്കുന്ന ഒരു റഫറൽ ഗ്രന്ഥമാണ്. എൻ്റെ ലൈബ്രറിയിൽ അദ്ദേഹത്തിൻ്റെ രചനയായ  ഹൈമവതഭൂവിൽ, രാമൻ്റെ ദു:ഖം  ഉൾപ്പെടെയുള്ള പുസ്തകങ്ങളാണുള്ളത്. സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ എന്നതിനു പുറമേ കേരളത്തിൻ്റെ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിലെ പ്രഗദ്ഭനായ ഒരു വ്യക്തിത്വത്തിൻ്റെ ഉടമകൂടിയായിരുന്നു ശ്രീ വീരേന്ദ്രകുമാർ അവർകൾ. പലകാര്യങ്ങളിലും അദ്ദേഹത്തിൻ്റെ ഉപദേശം ഞാൻ തേടാറുണ്ടായിരുന്നു. ഇപ്പോഴത്തെ സവിശേഷമായ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കാത്തതിൽ എനിക്ക് അതിയായ ദു:ഖമുണ്ട്. അദ്ദേഹത്തിന് ദൈവം നിത്യശാന്തി നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് വേണ്ടി
ലുലു ഗ്രൂപ്പ് റിജീനൽ ഡയറക്ടർ 
പി.പി. പക്കർ കോയ , ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ വയനാട്ടിലെ വീട്ടിലെത്തി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു .


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *