April 20, 2024

ആരാധനാലയങ്ങൾ തുറന്നാലും ജാഗ്രത വേണം: ഇതുവരെ അടച്ചിട്ടത് നല്ല തീരുമാനം: മാർ ജോസ് പൊരുന്നേടം.

0
Img 20200531 080536.png
മാനന്തവാടി : ലോക്ക് ഡൗണിൽ ഇളവുകൾ നൽകി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറന്നാലും ജാഗ്രത വേണമെന്ന് മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം.  കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആരാധനാലയങ്ങൾ ഇതുവരെ അടച്ചിടാനുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം നല്ല കാര്യം ആയിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ബിഷപ്സ് ഹൗസിലെ  ചാപ്പലിൽ നടന്ന  വിശുദ്ധ കുർബാനക്കിടെ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. അടച്ചിടലിനെതിരെ ചില പരാതികൾ  പല കോണുകളിൽനിന്നും ഉയർന്നിരുന്നു. എന്നാൽ ഗാലറിയിലിരുന്ന് കളി കാണുന്നവരുടെ അഭിപ്രായം പോലെയാണ് അതെന്ന്  മാർ ജോസ് പൊരുന്നേടം പറഞ്ഞു. ഒന്നും കാണാതെ സർക്കാർ തീരുമാനങ്ങൾ എടുക്കില്ല . ഇതുവരെ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുത്ത തീരുമാനങ്ങളും നിർദ്ദേശങ്ങളും നാടിൻറെ നന്മയ്ക്കുവേണ്ടി ആയിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. 

       അടച്ചിട്ലിൽ   ഇളവുകളോടെ ആരാധനാലയങ്ങൾ തുറക്കുമ്പോൾ സമൂഹ വ്യാപനം ഒഴിവാക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും ജാഗ്രത വേണം ഓണം. ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. സാനിറ്റെയ്സർ  ഉപയോഗത്തിനും  കൈ കഴുകലിനും  പ്രാധാന്യം നൽകണം. വ്യക്തിപരമായ ശുചിത്വവും  ശ്രദ്ധയും എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ബിഷപ് അഭ്യർത്ഥിച്ചു.ബിഷപ്പ് ഹൗസിലെ ചാപ്പലിൽ നടന്ന ദിവ്യബലി സമൂഹ മാധ്യമങ്ങൾ വഴി ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു . ക്രിസ്തുവിന്റെ  ജനനം ,മരണം , ഉയിർപ്പ് എന്നിവ പോലെ തന്നെ പ്രധാനമുള്ള തിരുനാളാണ് സഭയിൽ പന്തക്കുസ്താ തിരുനാൾ എന്നും  ബിഷപ്പ് ഓർമിപ്പിച്ചു .പ്രാധാന്യമുള്ള ഈ തിരുനാളിൽ വിശ്വാസികൾക്ക് ദേവാലയങ്ങളിൽ പോയി പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും  കാലഘട്ടത്തിൻറെ പ്രസക്തി മനസ്സിലാക്കി ഉൾക്കൊള്ളുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും ബിഷപ്പ്  പറഞ്ഞു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ഭരണകർത്താക്കൾ ആരോഗ്യ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ രോഗികൾ, അവരെ ശുശ്രൂഷിക്കുന്നവർ എന്നിവർക്കായി പ്രത്യേക പ്രാർത്ഥനകളും ദിവ്യബലിയിൽ  നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *