ജില്ല മെഡിക്കൽ ഓഫീസിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യാത്രയയപ്പ് ചടങ്ങ് നടന്നതായി ആരോപണം
മാനന്തവാടി – കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജില്ലമെഡിക്കൽ ഓഫീസിൽ യാത്രയയപ്പ് ചടങ്ങ് നടന്നതായി ആരോപണം. വേലി തന്നെ വിള തിന്നുന്ന അവസ്ഥയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. അഡ്മിനിസ്ട്രേറ്റ് അസിസ്റ്റൻറ്, ജൂനിയർ സൂപ്രണ്ട് തസ്തികയിൽ സേവനം ചെയ്തിതിരുന്നവരാണ് ശനിയാഴ്ച സർവ്വീസിൽ നിന്നും വിരമിച്ചത്.ഇതിൽ ഒരാൾ ജീവനക്കാരുടെഭരണാനുകൂല സംഘടനയായ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ട ആൾ കൂടിയാണ്.ശനിയാഴ്ച ഉച്ചമുതൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നൂറോളം പേരാണ് പങ്കെടുത്തത്.കോവിഡുമായി ബന്ധപ്പെട്ട് സാമൂഹ്യാ കലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശം പോലും കാറ്റിൽ പറത്തിയായിരുന്നു ചടങ്ങ് നടന്നത്.വിവാദമായ ചടങ്ങിനെ കുറിച്ച് പ്രതികരിക്കാൻ ജില്ല മെഡിക്കൽ ഓഫീസിലെ ഉത്തരവാദിത്വപ്പെട്ടവർ ആരും തന്നെ തയ്യാറായില്ല.
Leave a Reply