മാനന്തവാടി-വിമലനഗര്‍-പേര്യ റോഡിന് 98.5 കോടി
മാനന്തവാടി: മാനന്തവാടി-വിമലനഗര്‍-വാളാട്എച്ച്.എസ്-പേര്യ റോഡിന് 98.56 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചത്. 27.3 കിലോമീറ്റര്‍ ദൂരമാണ് ഈ തുക ഉപയോഗിച്ച് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുക. പാക്കേജ് 2 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് തെരഞ്ഞെടുത്തത്.സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 15 റോഡികള്‍ക്കാണ് ഈ തുക അനുവദിച്ചത്. കോവിഡിന്റെ പ്രതിസന്ധി നിറഞ്ഞ കാലത്തും സര്‍ക്കാര്‍ മാനന്തവാടി മണ്ഡലത്തിന് അര്‍ഹമായ പരിഗണന നല്‍കിയെന്ന് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.




Leave a Reply