May 18, 2024

വയനാട്ടിലെ വിദ്യാർത്ഥികൾക്ക് 500 സ്മാർട്ട് ഫോണുകൾ സൗജന്യമായി വിതരണം ചെയ്ത് മാംഗോ ഫോൺ

0
Img 20200606 Wa0197.jpg
കൽപ്പറ്റ: : ഓൺ ലൈൻ പഠന സഹായമായി  സംസ്ഥാനത്ത് രണ്ട് കോടി രൂപയുടെ  സ്മാർട്ട്   ഫോൺ    പാവപ്പെട്ട വിദ്യാർത്ഥികൾക്ക്   സൗജന്യമായി നൽകുന്ന    മാംഗോ ഫോൺ  കമ്പനി വയനാട്ടിൽ ഫോൺ വിതരണം തുടങ്ങി.
  ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുന്നതിനിടയിൽ കേരളത്തിലെ  നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക്  ഇ- വിദ്യാഭ്യാസത്തിന് ഭാഗമാകാൻ കഴിയാതെ ബുദ്ധിമുട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ്
 ഇന്ത്യൻ imei പ്രവർത്തിക്കുന്ന  സൗത്ത്  ഇന്ത്യയിലെ ഏക മാനുഫാക്ചറിങ്ങ്  കമ്പനിയായ എം ഫോൺ
സൗജന്യമായി വിതരണം ചെയ്യുന്നത്..
   നിരവധി  സന്നദ്ധസംഘടനകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യും,ആർഷഭാരതിന്റെയും ,സേവ് വയനാടിന്റെയും  , മൂങ്ങനാനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും സഹായത്തോടുകൂടി കേരളത്തിലെ എല്ലാ ജില്ലകളിലും  ഉള്ള  നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി മൊത്തമായി രണ്ട് കോടി രുപ വിലമതിക്കുന്ന ഫോണുകൾ  കൈമാറിക്കൊണ്ടിരിക്കുകയാണ് .
മീനങ്ങാടി , കൽപ്പറ്റ , പൂതാടി, മുട്ടിൽ, മേപ്പാടി എന്നിവിടങ്ങളിൽ  പഞ്ചായത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി ഫോണുകൾ സൗജന്യമായി നൽകി. വയനാട് ജില്ലയിൽ അഞ്ഞൂറിലധികം സ്മാർട്ഫോണുകളാണ് വിതരണം ചെയ്യുന്നത്. 25,000 രൂപ വിലയുള്ള 7 എസ് ,7 പ്ലസ് ഫോണുകളാണ് കുട്ടികൾക്ക് നൽകുന്നത്.
വിവിധ ഇടങ്ങളിൽ നടന്ന ചടങ്ങുകളിൽ ഇതിൽ ജനപ്രതിനിധികളും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. കൽപ്പറ്റ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രം 25 കോളനികളിൽ ഫോണുകൾ വിതരണം ചെയ്തു.
.
കുടാതെ  പ്രത്യേക സാഹചര്യം പരിഗണിച്ച് പകുതിയിൽ താഴെ വിലയ്ക്ക് ഏതാനും ദിവസം  www.mphone.in എന്ന വെബ് സൈറ്റിൽ നിന്നും സ്മാർട്ട്ഫോണുകൾ ലഭ്യമാക്കകുന്നതിനുള്ള   നടപടിയും കമ്പനി  സ്വീകരിച്ചിട്ടുണ്ട് .,  അതാത് ദിവസങ്ങളിൽ  വാങ്ങുന്ന ഫോണുകൾ 24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക്  ലഭ്യമാക്കുന്നതിനുള്ള നടപടിയും കമ്പനി സ്വീകരിച്ചിട്ടുണ്ട് .കേരളത്തിലെ ഏക സ്മാർട്ട്ഫോൺ കമ്പനി എന്ന നിലയ്ക്ക് ഈ മഹാമാരിയുടെ സമയത്ത് കേരളത്തിലെ   വിദ്യാർത്ഥികളെ സഹായിക്കാൻ കഴിഞ്ഞതിൽ  ചാരിതാർത്ഥ്യം ഉണ്ടെന്ന് കമ്പനിയുടെ ചെയർമാൻ  റോജി അഗസ്റ്റിൻ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *