September 29, 2026

കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വില്‍പ്പന നടത്തുന്നതിന് കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള പത്താംതരം പാസായ കുടുംബശ്രീ അംഗങ്ങള്‍ക്കോ  കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ മിഷന്‍, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ തപാലായോ നേരിട്ടോ അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 20 നകം ലഭിക്കണം. ഫോണ്‍ 9400206640, 04936-206589.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *