June 28, 2026

കിഡ്നി, കരൾ മാറ്റിവച്ച എല്ലവർക്കും രാഹുൽ ഗാന്ധിയുടെ സഹായം

0
IMG-20200615-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി വയനാട് പാർലമെൻറ് മണ്ഡലത്തിലെ കിഡ്നി ,കരൾ മാറ്റിവച്ച എല്ലാവർക്കും വയനാട് എം.പി രാഹുൽ ഗാന്ധി ഒരു മാസത്തേക്കുള്ള മരുന്നുകൾ വിതരണം ചെയ്തു.മാനന്തവാടി നിയോജക മണ്ഡലത്തിലേക്കുള്ള മരുന്നുകൾ ഡെന്നിസൺ കണിയാരം, സുനിൽ ആലിക്കൽ, സണ്ണി ജോസ് എന്നിവർ ഏറ്റുവാങ്ങി.കോവിഡ് വ്യാപനംമൂലം മരുന്ന് ലഭ്യമാകാതെ ബുദ്ധിമുട്ടിയ നൂറ് കണക്കിന് അവയവം മാറ്റിവച്ചവർക്കാണ് രാഹുൽ ഗാന്ധിയുടെ സഹായം ആശ്വാസം നല്കിയത്. ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട നിരവധിയാളുകളാണ് മരുന്ന് വാങ്ങിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്. അയ്യായിരം രൂപ മുതൽ മുപ്പതിനായിരം രൂപ വരെയാണ് അവയവം മാറ്റിവച്ചവർക്ക് ഒരു മാസത്തേ മരുന്നിന് ചിലവരുന്നത്.മുൻപ് ഡയാലിസിസ് ചെയ്തു വരുന്നവർക്ക് നാലായിരത്തി അഞ്ഞുറ് രൂപ വിലവരുന്ന ഡയാലിസിസ് കിറ്റ് വിതരണം ചെയ്തിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *