April 20, 2024

വ്യാപരസ്ഥാപനങ്ങള്‍ക്ക് 15 ഇന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു :

0

     കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങള്‍ പാലിക്കേണ്ട ആരോഗ്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. 
· കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപനത്തിന്റെ പ്രാധാന സ്ഥലത്ത് നോട്ടീസ് ബോര്‍ഡ് സ്ഥാപിക്കണം. പനി,ചുമ,ശ്വാസ തടസ്സം എന്നീ ലക്ഷണങ്ങളുളള ജീവനക്കാര്‍/ഉപഭോക്താവ് സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ പാടില്ല.  മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ സ്ഥാപന സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതായിരിക്കണം നോട്ടീസ്.  ലഭ്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, സമീപത്തെ സ്വയം സേവന കിയോസ്‌കുകള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങളും നോട്ടീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണം. 
· സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, കൈ വൃത്തിയാക്കുന്നതിനുള്ള സൗകര്യം എന്നിവ ലഭ്യമാക്കുകയും ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. 
· സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി മുന്‍കൂര്‍ അപ്പോയിന്‍മെന്റ്, ക്യൂ സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. 
· വെയിറ്റിംഗ് ഏരിയകളില്‍ ഉപഭോക്താക്കള്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയും ആശയ വിനിമയം നടത്തുന്നതിന് അടച്ച ക്യാബിനുകള്‍ ഉപയോഗിക്കാതിരിക്കുകയും, ആശയവിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി, സുതാര്യമായ ഫൈബര്‍ കൊണ്ടുള്ള സ്‌ക്രീനുകള്‍ എന്നിവ സ്ഥാപിക്കേണ്ടതുമാണ്.
· അടുക്കള, ശുചിമുറി എന്നിവിടങ്ങളിലെ എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കണം. 
· സ്ഥാപനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുന്നതിന് എല്ലാ വാതിലുകളും, ജാലകങ്ങളും തുറന്നിടണം. എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുന്നെങ്കില്‍ മണിക്കൂറില്‍ ആറ് എയര്‍ കറന്റ് എക്‌സ്‌ചേഞ്ചുകളെങ്കിലും ഉറപ്പാക്കുകയും വാതിലുകളും ജാലകങ്ങളും ഇടയ്ക്കിടെ തുറന്നിടേണ്ടതുമാണ്. മുറിക്കുള്ളിലെ താപനില 24 ഡിഗ്രീ സെല്‍ഷ്യസിലും അന്തരീക്ഷാര്‍ദ്രത 40 മുതല്‍ 70 ശതമാനം വരെ ആയി നിലനിര്‍ത്തേണ്ടതുമാണ്. 
· രോഗ ലക്ഷണമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതും ദിശയുമായി ബന്ധപ്പെട്ട് ആരോഗ്യ പരിരക്ഷ തേടേണ്ടതുമാണ്. ജീവനക്കാര്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് എല്ലാ സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം. 
· സ്ഥാപനത്തില്‍ കൂടുതലായി സ്പര്‍ശനമേല്‍ക്കുന്ന വാതില്‍ പിടി, കൗണ്ടറുകള്‍, പേന, മേശകള്‍, കസേരകള്‍ തുടങ്ങിയവ 1 ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി അല്ലെങ്കില്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം ബ്ലീച്ചിംഗ് പൊടി ഉപയോഗിച്ചോ അല്ലെങ്കില്‍ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഓരോ മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കേണ്ടതാണ്. 
· ജീവനക്കാര്‍ ഉപഭോക്താവുമായി ഇടപെട്ട ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പ് ഉപയോഗിച്ചോ കൈകള്‍ ശുചിയാക്കേണ്ടതാണ്. 
· പേനകള്‍ പൊതുവായി ഉപയോഗിക്കാതിരിക്കുന്നതും, പങ്കിടുന്നതും ഒഴിവാക്കുക. 
· ഉമിനീര്‍ ഉപയോഗിച്ച് വിരലുകള്‍ നനച്ച് പണം എണ്ണാതിരിക്കുക.
· ഡിജിറ്റല്‍ ഇ വാലറ്റ്, യു.പി.ഐ അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പോലുള്ള പണമിടപാട് രീതികള്‍ പ്രോത്സാഹിപ്പിക്കുക.
· ഡിസ്‌പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും ഉപഭോക്താക്കള്‍ അനാവശ്യമായി സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കുക.
· ലിഫ്റ്റുകളുടെ ഉപയോഗം കുറയ്ക്കുക, ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകള്‍, എക്‌സലേറ്റര്‍ ഹാന്‍ഡ് റെയിലുകള്‍ എന്നിവ വൃത്തിയാക്കുക.
· സ്ഥാപനങ്ങളില്‍ കുടിവെള്ളം, ചായ തുടങ്ങിയ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിള്‍ പേപ്പര്‍ കപ്പുകള്‍ ഉപയോഗിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *