September 28, 2026

ഓൺലൈൻ വിദ്യാഭ്യാസം : സർക്കാർ നയത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി.

0
IMG-20200616-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ഭരണഘടന ഉറപ്പ് തന്നിട്ടുള്ള സാർവത്രിക വിദ്യാഭ്യാസ അവകാശം ലംഘിച്ചുകൊണ്ട്  ഭാഗികമായി മാത്രം ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന സർക്കാർ നയത്തിനെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി കേരളത്തിൽ 14 ജില്ലകളിലും പ്രതിഷേധ ധർണ നടത്തി.
പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാതെയും
മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്താതെയും   അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താതെയും നടത്തുന്ന ഓൺ ലൈൻ  ബോധന രീതി ഭരണഘടനാ ലംഘനമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി അംഗം പി പി ആലി പറഞ്ഞു.
പൊതു  വിദ്യാഭ്യാസ സംരക്ഷണ സമിതി  ജില്ലാ ചെയർമാൻ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. എ.എച്ച് എസ് ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ. വി അബ്രഹാം, മാത്യൂ. എൻ.പി, സജി സി.വി, രാജൻ ബാബു, പി.സഫ് വാൻ തുടങ്ങിയവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *