May 2, 2024

ഹൈസ്കൂൾ – ഹയർ സെക്കൻഡറി മൂല്യനിർണ്ണയ വേതനത്തിൽ വിവേചനം പാടില്ല : എൻ. ടി. യു

0
സംസ്ഥാനത്ത് SSLC – +2 മൂല്യനിർണ്ണയ പ്രവൃത്തികളിൽ കോവിഡ് 19 ഉയർത്തുന്ന വെല്ലുവിളികളെ പോലും തൃണവൽക്കരിച്ച് കേരളത്തിലെ അധ്യാപക സമൂഹം ഏറ്റടുത്ത് നടപ്പാക്കി വരുകയാണ്. ഏറെക്കുറെ സമാനസ്വഭാവമുള്ള ഈ ജോലികൾ ചെയ്യുന്ന അധ്യാപകരോട് സർക്കാർ  വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നത്. 
SSLC മൂല്യനിർണ്ണയ ക്യാമ്പുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് പൊതു അവധിയായിട്ടുള്ള ശനി, ഞായർ ദിവസങ്ങളിൽ ഡി.എ.  ലഭിക്കുമ്പോൾ പ്ലസ് ടു മൂല്യനിർണ്ണയ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള അദ്ധ്യാപകർക്ക് ഇത് നിഷേധിക്കപ്പെട്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.
അതുപോലെ, SSLC മൂല്യനിർണ്ണയത്തിന് നാമമാത്രമായാണെങ്കിലും വരുത്തിയ വേതനവർദ്ധനവിന് ആനുപാതികമായ വർദ്ധനവ് ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും അനുവദിക്കണം.
 പ്ലസ് ടു മൂല്യനിർണ്ണയ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് ശനി, ഞായർ ദിവസങ്ങളിൽ ഡി.എ  അനുവദിക്കുവാനും ആനുപാതിക വേതന വർദ്ധന ലഭിക്കുവാനും വേണ്ട നടപടികൾ പൊതുവിദ്യാഭ്യാസവകുപ്പ്  സ്വീകരിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെടുന്നു.
പി.എസ്.ഗോപകുമാർ . (സംസ്ഥാന പ്രസിഡണ്ട് . ദേശീയ അധ്യാപക പരിഷത്ത്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *