June 28, 2026

മുനവ്വിറലി ശിഹാബ് തങ്ങൾക്ക് ഐക്യദാർഢ്യം : ദലിത് ലീഗ് ജില്ലാ സെക്രട്ടറി പി.സുരേഷ് ഉപവസിച്ചു

0
IMG-20200624-WA0256.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
പ്രവാസികളും മനുഷ്യരാണ് : സർക്കാർ ദുരഭിമാനം വെടിയണം എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ നടത്തുന്ന ഏകദിന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യവുമായ് ദലിത് ലീഗ് വയനാട് ജില്ലാ സെക്രട്ടറി പി.സുരേഷ് വെണ്ണിയോട് ടൗണിൽ മൂന്ന് മണിക്കൂർ ഉപവസിച്ചു.
ഉപവാസ സമരം ദലിത് ലീഗ് ജില്ലാ ജനറൽ സിക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് സിക്രട്ടറി വി.കെ. മൂസ്സ അദ്ധ്യക്ഷതവഹിച്ചു.വി.സി അബൂബക്കർ ഹാജി ഹാരമണിയിച്ചു.
സമാപന പൊതു യോഗം പ്രവാസി ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി എൻ.പി.ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.ഗഫൂർ വെണ്ണിയോട് മുഖ്യ പ്രഭാഷണം നടത്തി കെ.കെ.മുഹമ്മദലി.സിറാജ് സിദ്ധീഖ്, വി.അബ്ദുൾ നാസർ ബാവമൈലാടി, ഷാജി ചോമയിൽ, ബാവ അട്ടശ്ശേരി, ആവ വള്ളിയിൽ ,നൗഫൽ എടപ്പാള, എം സി മോയിൻ
തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *