May 3, 2024

ഇന്ധന വില വർദ്ധനവ്: പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.

0
തുടര്‍ച്ചയായി 17 ദിവസവും   ഇന്ധനവില വര്‍ദ്ധിപ്പ് ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 3 മാസം കൊണ്ട് ഇന്ധനവില വര്‍ദ്ധനവിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി രൂപ ജനങ്ങളെ കൊള്ളയടിച്ചു.  ഇന്ധനവില വര്‍ദ്ധനവുണ്ടായപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍, വര്‍ദ്ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്ന് വച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. അതേ മാതൃക ഈ സര്‍ക്കാരും പിന്‍തുടരണം. കുത്തക കമ്പനികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും പകല്‍കൊളള നടത്തുവാന്‍ ഒത്താശ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വയനാട് ജില്ലയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പില്‍ കെ.പി.സി.സി നിര്‍ദ്ദേശാനുസരണം ജൂണ്‍ 29 ന് രാവിലെ 10 മണിക്ക് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ഐ. സി. ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *