May 2, 2024

റോഡുകളിൽ വരമ്പുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ധർണ്ണ നടത്തി

0
Img 20200624 Wa0241.jpg
മാനന്തവാടി :
വയനാട്ടിലെ വനമേഖലയിൽ കൂടെ കടന്നു പോകുന്ന പിഡബ്ല്യുഡി റോഡുകളിൽ വരമ്പുകൾ സ്ഥാപിക്കാനുള്ള വനം വന്യജീവി വകുപ്പിൻ്റെ തീരുമാനത്തിനെതിരെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ മാനന്തവാടി ഗാന്ധി പാർക്കിൽ ധർണ്ണ  നടത്തി. മുത്തങ്ങ മുതൽ സംസ്ഥാന അതിർത്തി വരെയും കാട്ടിക്കുളം തോൽപ്പെട്ടി റൂട്ടിലും  കാട്ടിക്കുളം ബാവലി റൂട്ടിലും ബത്തേരി പുൽപ്പള്ളി റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ മൂന്നുമാസകാലത്തേക്ക് വേഗത നിയന്ത്രണ സംവിധാനമാണെന്ന് പറഞ്ഞുകൊണ്ട് പി ഡബ്ലിയു ഡി റോഡുകളിൽ ഹമ്പ് സ്ഥാപിക്കാനുള്ള നീക്കം ഭാവിയിൽ ഈ റോഡുകളിൽ രാത്രിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിൻ്റെ മുന്നോടിയാണെന്ന് മാനന്തവാടി മർച്ചൻ അസോസിയേഷൻ ആരോപിച്ചു ശാസ്ത്രീയ മാർഗങ്ങളിൽ വേഗത നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കുന്നതിന് വനം വന്യജീവി വകുപ്പ് ശ്രമിക്കുകയാണ് വേണ്ടത് അണ്ടർഗ്രൗണ്ട് പാസ്സേജ് നിർമ്മിച്ചു കൊണ്ടും ക്യാമറ സംവിധാനങ്ങൾ ഏർപ്പെടുത്തി കൊണ്ടും ഗതാഗത യോഗ്യമായ റോഡുകൾ നിർമ്മിച്ചു കൊണ്ടും വേഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ഹമ്പുകൾ സ്ഥാപിച്ച് അശാസ്ത്രീയമായ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിനെതിരെ യാണ് മാനന്തവാടി മർച്ചൻസ് അസോസിയേഷൻ ധർണാ സമരം നടത്തിയത് ഇതുസംബന്ധിച്ച് വനം വകുപ്പ് മന്ത്രിക്ക് നിവേദനവും അയച്ചു, ധർണാ സമരം മാനന്തവാടി ഗാന്ധി പാർക്കിൽ പ്രസിഡണ്ട് കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി പിവി മഹേഷ് അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ടുമാരായ എം വി സുരേന്ദ്രൻ എൻ വി അനിൽകുമാർ കെ. എക്സ് .ജോർജ്ജ് റഷീദ് അപ്സര എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *