June 28, 2026

കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ ഓർമ്മയിൽ പഠന കേന്ദ്രത്തിന് ടി.വി നൽകി

0
IMG-20200625-WA0197.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന: സാമൂഹ്യ പ്രവർത്തകനും മാതൃഭൂമി ലേഖകനുമായിരുന്ന എം കുഞ്ഞിക്കണ്ണൻ മാസ്റ്ററുടേയും സ്മരണാർത്ഥം  കുടുംബ കൂട്ടായ്മയായ കുഞ്ഞിനാരായണീയം ഗ്രൂപ്പ് പൊഴുതന പഞ്ചായത്തിലെ മുത്താറിക്കുന്ന്  അംഗൺവാടിയിലെ ഓൺലൈൻ പഠന കേന്ദ്രത്തിന് സ്മാർട്ട് ടിവി നൽകി.  കെ അശോക് കുമാർ കെ ശ്യാമള എന്നിവരിൽ നിന്ന് പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി പ്രസാദ് ടിവി ഏററ് വാങ്ങി . വാർഡ് മെമ്പർ പാറക്കൽ ഉമ്മു സൽമ, അച്ചൂരാനം ഗവ എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് എസ് മുരളിധരൻ അംഗൺവാടി ടീച്ചർ ടിഎൻ ഉമ  എൻ എം റിനീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ചാണ് ടിവി നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *