June 28, 2026

ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂ: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.

0
IMG-20200625-WA0195.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമെ കഴിയുകയുള്ളു എന്ന് ഡി.സി.സി.പ്രസിഡൻ്റ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, സി.പി.ഐ.യിൽ നിന്നും രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്ന ജോണി മറ്റത്തിലാനി ഉൾപ്പെടെയുള്ളവർക്ക് കോൺഗ്രസ്സ് മെമ്പർഷിപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നും നിഷ്പക്ഷതയുടെ ചേരിയിലാണ് രാജ്യത്ത് ജനാധിപത്യം വീണ്ടെടുക്കാൻ കോൺഗ്രസ്സിന് മാത്രമെ കഴിയു. അതു കൊണ്ട് തന്നെയാണ് സി.പി.ഐ.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമടക്കം രാജിവെച്ച് കോൺഗ്രസ്സിൽ ചേർന്നത്. ജോണി മറ്റത്തിലാനിയുടെ വരവ് കോൺഗ്രസിന് കരുത്താർജിക്കുമെന്നും ഐ.സി.ബാലകൃഷ്ണൻ പറഞ്ഞു . മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് എം.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.എൻ.കെ.വർഗ്ഗീസ്, എ.പ്രഭാകരൻ മാസ്റ്റർ, പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, എക്കണ്ടി മൊയ്തുട്ട, ജോസ് പാറയ്ക്കൽ, ജോസ് കൈനികുന്നേൽ തുടങ്ങിയവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *