പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി
ഇന്ധന കൊള്ളക്കെതിരെ കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ച് തിരുനെല്ലി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. സ്വകാര്യ പെട്രോളിയം കമ്പിനികൾക്ക് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാനാണ് പ്രധാൻമന്ത്രി ഭരണം തുടരുന്നതെന്ന് ഡി സി സി ജനറൽ സെക്രട്ടറി പി വി ജോർജ് പറഞ്ഞു.
കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി. വി ജോർജ് . രാജ്യത്താകെ മഹാമാരി നേരിട്ട് വരുമാനം നിലച്ച സാധാരണ കുടുംബങ്ങൾക്ക് ഒരു നിശ്ചിത തുക നൽകാൻ നൽകാതെ കുത്തക കൊള്ളക്കാരെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണന്നും ജോർജ് കുറ്റപെടുത്തി തിരുനെല്ലി മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് കെ ജി രാമകൃഷ്ണൻ ശശികുമാർ ഷംസീർ അരണ പാറ ദിനേശൻ കോട്ടയൂർ എന്നിവർ സംസാരിച്ചു .





Leave a Reply