May 4, 2024

കോവിഡ് ഭീതി :അതിർത്തി ഗ്രാമങ്ങൾ ആശങ്കയിൽ

0
 തിരുനെല്ലി: അഞ്ച് വാർഡുകൾ കണ്ടയിൻമെൻ്റ് സോണുകളായതോടെ  

അതിർത്തി ഗ്രാമങ്ങൾ ആശങ്കയിൽ
 .കുടക് അതിർത്തിയോട് ചേർന്ന തിരുനെല്ലി സ്വദേശിനിക്ക് കോവിഡ് സംശയിക്കുന്നതിനാലാണ് മുൻ കരുതൽ നടപടിയായി ഇന്നലെ  4, 5 ,9, 10 ,12 വാർഡുകൾ കണ്ടയ്മെൻ്റ് സോണായി  കളകടർ പ്രഖ്യാപിച്ചത്. ഒരാഴ്ച്ച മുൻപാണ് കർണാടകയിൽ നിന്ന് അഞ്ച് പേർ എത്തിയത്. വൈകുന്നേരം 5 മണിയോടെ സ്ഥലത്തെത്തുകയും പിറ്റേന്ന്  മൂന്ന് മണിയോടെയാണ് ട്രൈബൽ വകുപ്പ് അറിഞ്ഞ് ഇവരെ  ക്വാറൻറയിനിലാക്കിയത് .കാട്ടിക്കുളം  ട്രൈബൽ ഓഫീസ് അടിച്ചിടാനും ഗ്രാമ പഞ്ചായത്ത് ഓഫീസ് നാല് ജീവനാക്കാരായി  പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുനെല്ലി അതിർത്തി യോട് ചേർന്ന് 25 കി മി ദുരം വരെയുള്ള ശ്രീമംഗലത്ത് ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ആകെ 46 പേർക്ക് കുടകിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് കർണാടകയിൽ ആകെ കഴിഞ്ഞ ദിവസം വരെ 200 പേർ മരണപെടുകുകയും 131 90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നാൽ അതിർത്തികളായ ബാവിലി തോൽപെട്ടി വഴി ഇപ്പോഴും ആദിവാസികളായ തൊഴിലാളികളെ മുതലാളിമാർ പുലർച്ചേ അതിർത്തി വരെ കൊണ്ടു വിടുന്നുണ്ട്  ഇവർ ഇക്കരെ എത്തുന്നതാണ് വൻ ആശങ്കയിലാഴ്ത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *