May 4, 2024

ജൂലൈ 1 കൃഷി വകുപ്പ് വിള ഇന്‍ഷ്വറന്‍സ് ദിനമായി ആചരിക്കും.

0
                       
കൃഷിവകുപ്പ് 2020 ജൂലൈ 1 വിള ഇന്‍ഷ്വറന്‍സ് ദിനമായി ആചരിക്കുന്നു.  ഈ വര്‍ഷത്തെ  വിള ഇന്‍ഷ്വറന്‍സ് ദിനത്തിന്  തുടര്‍ച്ചയായി  ജൂലായ് 1 മുതല്‍ 15 വരെ വിള ഇന്‍ഷ്വറന്‍സ് പക്ഷാചരണവും സംഘടിപ്പിക്കുന്നു. വിവിധ വിള ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ വിളകള്‍ ഇന്‍ഷ്വര്‍ ചെയ്യുന്നതിന് കര്‍ഷകരെ പ്രേരിപ്പിക്കുന്നതിനും ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ മേന്‍മയെക്കുറിച്ച് ക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് വിള ഇന്‍ഷ്വറന്‍സ് ദിനവും പക്ഷാചരണവും കൊണ്ട് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. 
കുറഞ്ഞ പ്രീമിയം അടച്ച് സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരുന്ന കര്‍ഷകന് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുന്നു. പദ്ധതിയിലൂടെ  27 ഇനം വിളകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ബീമായോജന (ഉങഎആഥ), പുനരാവിഷകൃത കാലാവസ്ഥ ഇന്‍ഷ്വറന്‍സ് പദ്ധതി (ഞണആഇകട) മുഖേന യഥാക്രമം ഉത്പാദന നഷ്ടത്തിനും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന വിളനാശത്തിനും നഷ്ടപരിഹാരം ലഭിക്കും.
സംസ്ഥാനത്ത് കൃഷിഭവനുകളുടെ നേതൃത്വത്തിലാണ്  വിള ഇന്‍ഷ്വറന്‍സ് ദിനവും വിള ഇന്‍ഷ്വറന്‍സ് പക്ഷാരചണവും സംഘടിപ്പിക്കുന്നത്.  ഇതോടനുബന്ധിച്ചുളള ഗ്രൂപ്പ് മീറ്റിംഗുകളും ക്യാമ്പയിനുകളും കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടപ്പാക്കുന്നത്.  വിള ഇന്‍ഷ്വറന്‍സ് പക്ഷാചരണത്തിന്‍റെ ഭാഗമായി സോഷ്യല്‍ മീഡിയാ വഴി കര്‍ഷകര്‍ക്കിടയിലും കര്‍ഷക ഗ്രൂപ്പുകളിലും പദ്ധതികളെക്കുറിച്ചുള്ള പ്രചാരണം, ഓണ്‍ലൈനായി വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍ എന്നിവയും  നടത്തുന്നതാണെന്നും കൃഷി ഡയറക്ടര്‍ അറിയിച്ചു  .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *