ഇന്ധന വില വർദ്ധന : യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ബന്ദ് നടത്തി
കല്‍പ്പറ്റ: പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കല്‍പ്പറ്റ ടൗണില്‍ പതിനഞ്ച് മിനിട്ട് വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തി പ്രതിഷേധിച്ചു.അന്താരാഷ്ട്ര വിപണികളില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം ക്രൂഡോയില്‍ വില കുറഞ്ഞിട്ടും കോവിഡെന്ന മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ഈ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ പി സി സി അംഗം പി.പി. ആലിപ്രതീകാത്മക പ്രതിഷേധ ബന്ദ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.പ്രസിഡന്‍റ് എബിന്‍ മുട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. രോഹിത് ബോധി, വി.സി.ഷൈജല്‍, സാലി റാട്ടക്കൊല്ലി, ആല്‍ഫിന്‍ അമ്പാറയില്‍, ഷഹീര്‍ വൈത്തിരി, ഷാജി മേപ്പാടി, സുനീര്‍ ഇത്തിക്കല്‍, പി.ജിനീഷ്, പി.ദില്‍ഷാദ്, അരുണ്‍ദേവ്, ജിന്‍സണ്‍ കുളത്തിങ്കല്‍, ഡിന്‍റോ ജോസ് എന്നിവര്‍ സംസാരിച്ചു.




Leave a Reply