September 28, 2026

പശുവിനെ കൊന്നു: ആളുകൾക്ക് നേരെയും കടുവ പാഞ്ഞടുത്തു.

0
IMG-20200701-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോൽപെട്ടിയിൽ കടുവ പശുവിനെ ആക്രമിച്ചു .ആളുകൾക്ക്  നേരെയും കടുവ തിരിഞ്ഞെന്നു നാട്ടുകാർ.  .    ഇന്ന് ഉച്ചകഴിഞ്ഞാണ് തോൽപെട്ടി നരിക്കല്ല് പീ വി എസ് പ്ലാൻ്റേഷൻ ബഗ്ലാവിന് സമീപം മേയുകയായിരുന്ന എസ്സ്റ്റേറ്റ് തൊഴിലാളിയായ ഗണപതിയുടെ ആറ് മാസം ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചത്. കഴുത്തിനും കാലിനും പരിക്കുണ്ട്. കഴുത്തിനേറ്റ പരിക്ക്  ഗുരുതരമാണ്. ഒരു മാസത്തോളമായി വരയൻ കടുവ ഈ പ്രദേശത്ത് തമ്പടിക്കുന്നതായും നാട്ടുകാർ പറഞ്ഞു. സംഭവം വനം വകുപ്പിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ലന്നും ആരോപണമുണ്ട്. പ്രദേശത്തെ ഒരു കാപ്പിതോട്ടത്തിലെ  ക്വാറിയിലാണ് കടുവ തമ്പടിക്കുന്നതെന്നും  ഇവർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *