May 7, 2024

പാഠപുസ്തകങ്ങൾ വീട്ടു പടിക്കലെത്തിച്ച് ഫാ.ജി.കെ.എം ഹൈസ്കൂൾ .

0
Img 20200701 Wa0145.jpg
                     മാനന്തവാടി:  വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ആരംഭിച്ച സാഹചര്യത്തിൽ ആവശ്യമായ പാഠപുസ്തകങ്ങൾ വീട്ടുപഠിക്കലെത്തിക്കുകയാണ് കണിയാരം ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർ. സ്കൂൾ ബസിൽ പുസ്തകങ്ങൾ ക്രമീകരിച്ച് സ്കൂളിലേക്ക് വിദ്യാർത്ഥികൾ വരുന്ന 40 പ്രദേശങ്ങളിൽ 2 ദിവസങ്ങളിലായി പുസ്തക വിതരണം നടത്തി.                                     ഒഴക്കോടി സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പുസ്തകവിതരണം നഗരസഭാ കൗൺസിലർ പ്രദിപാ ശശി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു .പി .ടി എ പ്രസിഡന്റ് ജോസ് കിഴക്കയിൽ ഹെഡ്മാസ്റ്റർ ഷാജു പി എ,  അന്നക്കുട്ടി .പി .ജെ, ജോണി.കെ.യു തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *