മണൽ കൊളളക്ക് ഒത്താശ :പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെയ്ക്കണം – സി.എം.പി
: പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെയ്ക്കുകയോ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ ചെയ്യണമെന്ന് സി.എം.പി പനമരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ദുരന്തനിവാരണ സമിതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ കടവുകൾ ലേലം ചെയ്യുകയും പുഴയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ പുഴ ഇടിച്ചു തട്ടുന്നതിന് കൂട്ടു നിൽക്കുകയും, മണൽ മാഫിയയ്ക്ക് മണൽ കൊള്ള നടത്തുന്നതിന് അവസരം ഉണ്ടാക്കി കൊടുത്ത പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കണമെന്ന് സി.എം.പി. ഏരിയ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള ലൈഫ് മിഷൻ പദ്ധതിയിലും , കൈതക്കൽ കുടിവെള്ള പദ്ധതിയിൽ നടന്ന അഴിമതിയിലും കൂട്ടു നിൽക്കുകയും ചെയ്ത പ്രസിഡൻ്റിനും ഇതിൽ പങ്കുള്ള വാർഡംഗങ്ങൾക്കും ഭരണ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ഈ അഴിമതികൾ പുറത്തു കൊണ്ടുവരാൻ നിയമ നടപടികൾ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ എം.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രൻ, പി.ജെ.ഫിലിപ്പ്, ബെന്നി മാതോത്ത്, സജി ഏച്ചോം, പി.പൊന്നൻ, സുശീല അലക്സ് എന്നിവർ സംസാരിച്ചു.





Leave a Reply