May 19, 2024

കാർഷിക പുരോഗമന സമിതി ജൈവ നെൽകൃഷി പദ്ധതിക്ക് തുടക്കമായി

0
Img 20200702 Wa0158.jpg
.
മീനങ്ങാടി:
മീനങ്ങാടി ഗ്രാമപഞ്ചായത്തിലേ പാതിരിച്ചാലിൽ 10 ഏക്കർ കൃഷിയിടത്തിൽ സുഗന്ധ നെൽകൃഷിക്ക് വിത്ത് ഇട്ടു. കെ.പി.എസ്സ് രക്ഷാധികാരി ഡോ: ജോസഫ് മാർതോമസ്സും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയനും ചേർന്നാണ് വിത്ത് വിതക്കൽ കർമ്മം ഉദ്ഘാടനം ചെയ്തെത്.
കെ.പി.എസ്സ് സംസ്ഥാന ചെയർമാൻ പി.എം ജോയി അദ്ധ്യക്ഷത വഹിച്ചു.  പാതിരച്ചാലിന് പുറമേ പന്നി മുണ്ടയിലും ജൈവ നൽകൃഷിക്ക് ഉടനേ തുടക്കം കുറിക്കും. മുപ്പത് ഏക്കർ സ്ഥലത്താണ് ഈ വർഷം കൃഷി ഇറക്കുന്നത്.2 ഏക്കർ സ്ഥലത്ത് ഫാഷൻ ഫ്രൂട്ടും കൃഷി ചെയ്യുന്നുണ്ട്. വൈത്തിരിയിലും കൊളഗപ്പാറയിലും മത്സ്യക്കൃഷിയും നടത്താനുള്ള പദ്ധതിയും ആവിഷ്കരിച്ചു കഴിഞ്ഞു.
ചടങ്ങിൽ ഡോ: രാജേന്ദ്രപ്രസാദ്.യൂസുഫ് ഹാജി കൊളഗപ്പാറ ഡോ: ലക്ഷ്മണൻമാസ്റ്റർ.ഗഫൂർ വെണ്ണിയോട്. അഡ്വ: പി വേണുഗോപാൽ.പി.ശശി.കണ്ണിവട്ടം കേശവൻ ചെട്ടി.
ബിച്ചാരത്ത് കുഞ്ഞിരാമൻ.പുഷ്പ വൈത്തിരി.ഒ.സി ഷിബു അനീഷ് ചീരാൽ.സന്ധ്യ മൂലങ്കാവ് ജോജോ വൈത്തിരി തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *