November 7, 2026

കെ.എസ്.ഇ.ബി. കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു.

0
IMG-20200702-WA0211.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയലിൽ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു.
അമ്പലവയൽ മൂന്നു പടിയിൽ സുരേഷ് ബാബു (37) എന്ന ജോജോ ആണ് മരിച്ചത്. കുപ്പക്കൊല്ലി – എടയ്ക്കൽ ട്രാൻസ്ഫോർമറിന് കീഴിലുള്ള എൽ.ടി ലൈനിൽ പണിയെടുക്കുന്നതിനിടയിലാണ് ഷോക്കേറ്റ് മരിച്ചത്. ലൈൻ ഓഫ് ചെയ്ത്, എർത്ത് ചെയ്തതിന് ശേഷമാണ് പണികൾ ആരംഭിച്ചത്. സമീപത്തെ  വീടുകളിലെ ഇൻവെർട്ടറുകളിൽ നിന്നോ മറ്റ് വൈദ്യുത ചാലകങ്ങളിൽ നിന്നോ ന്യൂട്രൽ ലൈൻ വഴി വൈദ്യുതി പ്രവഹിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. .
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.സ്ഥലത്ത്  കെ എസ് ഇ ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി.ബാബുവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *