May 6, 2024

മീനങ്ങാടിയിലെ ടാബ് ചലഞ്ച് സംസ്ഥാനത്തിനു മാതൃക: വിദ്യാഭ്യാസ മന്ത്രി

0
Img 20200702 Wa0237.jpg
 : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ,പൂർവ വിദ്യാർഥികളും ,അധ്യാപകരും ,പി.ടി.എ യും ചേർന്നു സംഘടിപ്പിക്കുന്ന ടി.വി – ടാബ് ചലഞ്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പ്രസ്താവിച്ചു.സ്കൂളിൽ സംഘടിപ്പിച്ച ടാബ് വിതരണോദ്ഘാടനച്ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ടാബ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി, മീനങ്ങാടിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ, വാർഡ് മെമ്പർ മിനി സാജു, മനോജ് ചന്ദനക്കാവ്, ഡോ.രതീഷ് കാളിയാടൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാകുമാരി, പി.എ അബ്ദുൽ നാസർ, ഷിവി കൃഷ്ണൻ, കെ.പ്രസന്ന, എം.അബ്ദുൽ അസീസ്, രഞ്ജിത്ത് സുഭാഷ്, വിൽസൻ തോമസ്, സലിൻ പാല, ടി.എം ഹൈറുദ്ദീൻ, പി.കെ ഫൈസൽ, ഡോ.ബാവ കെ.പാലുകുന്ന്, ബി.ബിനേഷ്, സി.ജബ്ബാർ, കെ.എൻ. പ്രകാശൻ, നീതു സനു  എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *