June 13, 2026

വയനാട് ബൈക്കേഴ്സ് ക്ലബ്ബ് ലോഗോ ലോഞ്ചിംഗ് ഞായറാഴ്ച

0
IMG-20200703-WA0111.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

കുട്ടികളിലും യുവാക്കളിലും സൈക്ലിംഗിൻ്റെ  നല്ല വശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, മലിനീകരണ രഹിത ബദൽ യാത്ര മാർഗ്ഗമായി സൈക്ലിങ് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ രൂപീകരിച്ച വയനാട്  ബൈക്കേഴ്സ് ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഗോ ലോഞ്ചിങ് റിങ്    ഞായറാഴ്ച കൽപ്പറ്റ ബൈപ്പാസ് ജംഗ്ഷനിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോഗോ ലോഞ്ചിങ് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ഐ.പി.എസ് നിർവഹിക്കും. പരിപാടിയിൽ കൽപ്പറ്റ അസിസ്റ്റൻറ് സൂപ്രണ്ട് ഓഫ് പോലീസ് വിവേക് കുമാർ ഐപിഎസ്   വയനാട് ജില്ലയിൽ സൈക്ലിംഗ് ദേശീയ സംസ്ഥാന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അപർണ സുരേഷിന് മെമൻ്റോയും ഉപഹാരവും നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്  നടത്തുന്ന റൈഡ്   സിനിമാതാരം അബൂസലീം ഫ്ലാഗ് ഓഫ് ചെയ്യും. . പരിപാടിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സലിം കടവൻ, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളംകുളം, ദൃശ്യ മാധ്യമ പ്രവർത്തകരുടെ സൈക്ലിംഗ് ക്ലബ്  സെക്രട്ടറി കെ ആർ രാജേഷ് എന്നിവർ സംസാരിക്കും. ബൈക്കേഴ്സ് ക്ലബ്  പ്രസിഡൻ്റ് ഡോ. സാജിദ്, സെക്രട്ടറി സി പി സുധീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *