ജീന സ്കറിയ വിവാഹിതയാവുന്നു: മനസമ്മതം കഴിഞ്ഞു: വിവാഹം 11 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
സി.വി. ഷിബു. 
കൽപ്പറ്റ. :
ഇന്ത്യൻ
വനിതാ  ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റൻ വയനാട് പടിഞ്ഞാറത്തറ സ്വദേശിനി  പി എസ് ജീന വിവാഹിതയാകുന്നു. തൃശ്ശൂർ ചാലക്കുടി മേലൂർ സ്വദേശി ജാക്സൺ ആണ് വരൻ
  കഴിഞ്ഞ ദിവസം  ഇവർ തമ്മിലുള്ള മനസമ്മതം കഴിഞ്ഞു.
 കെ എസ് ബി – എം.എൻ.  സിയിൽ പർച്ചേസ് എൻജിനീയറാണ്  വരൻ ജാക്സൺ .
    പന്തിപ്പൊയിൽ പാല നിൽക്കും കാലായിൽ സിബി ജോസഫിന്റെയും  ലിസിയുടെയും  മകളായ
ജീന ഒളിമ്പിക്സ് യോഗ്യതാ
 മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനാണ്. തിരുവനന്തപുരത്ത് കെ എസ് എസ് ഇ ബി യിൽ സീനിയർ അസിസ്റ്റൻറ് ആണ് ജീന സ്കറിയ. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നു .
ജീനയുടെ ഇടവകയായ പന്തിപ്പൊയിൽ അമലോൽഭവ മാതാ പള്ളിയിലായിരുന്നു മനസമ്മത ചടങ്ങുകൾ . കൊവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു മനസമ്മതം നടന്നത് . സഹപ്രവർത്തകരിൽ പലർക്കും  ചടങ്ങിൽ കഴിഞ്ഞില്ല.ജീനയുടെ അടുത്ത കുറച്ചു സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ സംബന്ധിച്ചത്.
ഈ മാസം 11ന് ചാലക്കുടിയിലാണ് വിവാഹ ചടങ്ങുകൾ . 
വയനാട് ജില്ലയിലെ   ഗ്രാമീണ മേഖലയായ പന്തിപ്പൊയിലിൽ നിന്ന്   പരിമിതികളെ അതിജീവിച്ച് അന്താരാഷ്ട്ര ബാസ്ക്കറ്റ് ബോൾ താരം ആയി വളർന്നത്  കണ്ണൂർ സ്പോർട്സ് സ്കൂളിലായിരുന്നു പഠനം.
ഏക സഹോദരി ജസ്ലിയും  ബാസ്ക്കറ്റ് ബോൾ താരം ആണ് . ഏക സഹോദരൻ ജോബി .
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *