April 27, 2024

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആരംഭിക്കണം : ആവശ്യം ഓൺലൈൻ മീറ്റിംഗിൽ .

0
Img 20200706 134039 555.jpg
നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രി യോടാനുബന്ധിച്ച് ആരംഭിക്കണമെന്ന് എന്റെ മാനന്തവാടി വികസന കൂട്ടായ്മ സൂം മീറ്റിംഗിൽ ആവശ്യപ്പെട്ടു. മാനന്തവാടി ജില്ലാ ആശുപത്രി നല്ലൂർനാട് ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെ സൗകര്യം ഉപയോഗപ്പെടുത്തുകയും തുടർന്ന് മാനന്തവാടി അമ്പുകുത്തിയിലെ  സോഷ്യൽ ഫോറെസ്റ്ററി വക സ്ഥലം കേന്ദ്രസർക്കാരിൽ നിന്ന് വാങ്ങിക്കുകയും പകരം മടക്കിമലയിൽ സൗജന്യമായി ലഭിച്ച പരിസ്ഥിതി ലോല പ്രദേശമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂമി ഫോറസ്റ്റ് വകുപ്പിന് വിട്ടുകൊടുക്കുകയും തുടർന്ന് അമ്പുകുത്തിയിൽ പുതിയ കെട്ടിടം നിർമിക്കാൻ കഴിയും. 
മാനന്തവാടി വഴി കടന്നുപോകുന്ന നിർദിഷ്ട ദേശീയപാത വടകര മാനന്തവാടി പനവല്ലി കുട്ടാ ഹുൻസൂർ  പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.കണ്ണൂർ എയർപോർട്ട് ബീച്ചനഹള്ളി മൈസൂർ അതിവേഗപാതക്ക് രൂപം നൽകുകയും മാനന്തവാടി കണ്ണൂർ എയർപോർട്ട് നാലുവരിപ്പാതയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക. നിർദ്ദിഷ്ഠ തലശ്ശേരി മാനന്തവാടി മൈസൂർ റെയിൽ പാതയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക.
 ചുരം ബദൽ റോഡ് പ്രാവർത്തികമാക്കുക. മാനന്തവാടിയിലെ തിരക്കുകൾ ഒഴിവാക്കുന്നതിന് ആവശ്യമായ പുതിയ റോഡുകൾ കണ്ടെത്തുക നിർദിഷ്ട റിംഗ് റോഡ് പ്രവർത്തനം ത്വരിതപ്പെടുത്തുകയും മാനന്തവാടി ടൗണിൽ ശൗചാലയങ്ങൾ അടിയന്തരമായി നിർമ്മിക്കുക. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അടിയന്തരമായും സ്ഥലം കണ്ടെത്തി നടപടി സ്വീകരിക്കുക. എല്ലാ വ്യാപാരസമുച്ചയത്തോടാനുബന്ധിച്ചു ആവശ്യമായ ശൗചാലയങ്ങളും പാർക്കിംഗ് സൗകര്യങ്ങളും സംവിധാനങ്ങളും ഉറപ്പുവരുത്തുക. ജില്ലയിലെ അനുവദിച്ച റൂസ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം. ബോയ്സ് ടൗണിൽ ആരോഗ്യവകുപ്പിന്റെ കൈയിലുള്ള 75 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രം അനുവദിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മാനന്തവാടിയുടെ വികസനം കക്ഷി രാഷ്ട്രീയം മാറ്റിവെച്ച് എല്ലാവരുടെയും കൂട്ടായ പരിശ്രമങ്ങൾ വേണം രാഷ്ട്രീയ ആശയങ്ങൾ വികസനപ്രവർത്തനങ്ങളും വ്യത്യസ്തമായി കാണുന്നതിന് ഇച്ഛാശക്തി കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു കോളേജ് മാനേജർ ഫാദർ ജോർജ് മൈലടൂർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൗൺസിലർ പി.വി ജോർജ് കോഡിനേറ്റർ ആയിരുന്നു.ബാംഗ്ലൂർ മലയാളി മാനന്തവാടി യുടെ വികസനത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ സിറായക് ഫിലിപ്പ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി കെ ഉസ്മാൻ, എ ഐ യു ഡബ്ല്യു സി ഐ മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ് സുനിൽ ആലിക്കൽ, മാനന്തവാടി ഗ്രാമ പഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി ദേവസ്യ ബാംഗ്ലൂർ വ്യവസായികളുടെ പ്രതിനിധി മെറ്റി ഗ്രേസ് , അജി കൊളോണിയ, അമൽ പ്രശാന്ത് പ്രവാസികളായ ജോമോൻ, നവാസ്, സുനിൽ പായ്ക്കാട്ട്,അൻവർ സാദത്ത് തുടങ്ങി മാനന്തവാടിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പേർ പങ്കെടുത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *