September 28, 2026

കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കണം : ടെക്സ്റ്റയിൽ ആൻ്റ് ഗാർമെൻ്റ്സ് വെൽഫയർ അസോസിയേഷൻ .

0
Screenshot_2020-07-06-15-26-22-032_com.miui_.gallery.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ചെറുകിട വ്യാപാര മേഖലക്ക് ദേശസാൽകൃത ബാങ്കുകളിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 10 ലക്ഷം രൂപ വരെ കുറഞ്ഞ പലിശക്ക് വായ്പകൾ ലഭ്യമാക്കാൻ സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് കേരള ടെക്സ്റ്റയിൽ ആൻ്റ് ഗാർമെൻ്റ്സ് വെൽഫയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു, കച്ചവട മേഖലയിൽ ലക്ഷക്കണക്കിനാളുകളാണ് ഉപജീവനം നടത്തി വരുന്നത്, തൊഴിൽ സംരക്ഷിക്കാൻ ഇടപെടൽ ഉണ്ടായില്ലെങ്കിൽ നിരവധി സ്ഥാപനങ്ങൾ ഇല്ലാതായി മാറും, കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രളയ സെസ് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു,, പി.വി അജിത് കെ കുഞ്ഞിക്കണ്ണൻ, നിസാർ ദിൽവെ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ ഉസ്മാൻ(പ്രസിഡൻ്റ്) പി.വി അജിത് (ജനറൽ സെക്രട്ടരി ) നിസാർ ദിൽവെ (ട്രഷറർ)മമ്മൂട്ടി ലിബർട്ടി, കെ കുഞ്ഞിക്കണ്ണൻ. മുത്തലിബ് കമ്പളക്കാട്, സിജിത് ജയപ്രകാശ്, പവിത്രൻ കാട്ടിക്കുളം (വൈസ് പ്രസിഡൻറുമാർ) ശ്രീജശിവദാസ്, പി.സി ജോൺസൺ, സംഷാദ് ബത്തേരി, അയ്യൂബ് യെസ് ഭാരത്, ജംഷീർ മേപ്പാടി ( സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *