September 28, 2026

കാനറാ ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് ടി വി സെറ്റുകൾ വിതരണം ചെയ്തു.

0
IMG-20200706-WA0106.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 

ജില്ലയുടെ ലീഡ് ബാങ്കായ കനറാ ബാങ്കിന്റെ 115 –  സ്ഥാപക  ദിനത്തോട് അനുബന്ധിച് ജില്ലയിലെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ്സുകൾക് വേണ്ടി 8 ടി വി സെറ്റുകൾ വിതരണം ചെയ്തു. ടി വി സെറ്റുകളുടെ വിതരണോദ്ഘാടനം  കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ്  കളക്ടർ  ഡോ : ബൽപ്രീത് സിംഗ് ഐ എ എസ്  എസ് കെ എം ജെ  സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ എം കെ ക്ക്   നൽകി  നിർവഹിച്ചു. തത് അവസരത്തിൽ  എ ഡി എം  മുഹമ്മദ്‌  യൂസഫ്,  ലീഡ്‌ബാങ്ക് മാനേജർ വിനോദ് ജി,  കനറാ ബാങ്ക് മാനേജർ  രോഹിത് കിരൺ കെ ആർ, സോഫി ടി കെ, ജിനു  കെ ജെ, അരുൺ ടി ജോസ് തുടങ്ങിയവർ പങ്കെടുത്തു .  പട്ടിക വർഗ വിദ്യാർത്ഥികളുടെ  ഓൺലൈൻ പഠന കേന്ദ്രങ്ങളായ  വേങ്ങൂർ  സാംസ്‌കാരിക നിലയം, ഇടവക താന്നിയാട്ട് കതിർ കുടുംബശ്രീ ഹാൾ, മാനന്തവാടി  വട്ടറകുന്നു  അങ്കണവാടിയിലെ  പ്രാദേശിക പാഠശാല,അട്ടമല എരട്ട കുണ്ട് കോളനി, പുൽപള്ളി മീനംകൊല്ലി അംഗനവാടി,  പുൽപള്ളി  വിജയ ഹൈസ്കൂളിലെ വിദ്യായത്തിലെ പുത്തൂർ കോളനിയിലെ രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാര്ഥിനി തുടങ്ങിയവർക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെച്ച് നടന്ന ചടങ്ങുകളിൽ ടി വി സെറ്റുകൾ  വിതരണം ചെയ്യുകയുണ്ടായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *