April 17, 2024

കൊവിഡ് കാലത്തെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു. ഡി .എഫ് പഞ്ചായത്ത്തല ധർണ്ണ മറ്റന്നാൾ

0
കൊവിഡ് കാലത്തെ ജനദ്രോഹ നടപടികള്‍ക്കെതിരെ യു. ഡി .എഫ് പഞ്ചായത്ത്തല   ധർണ്ണ      മറ്റന്നാൾ(ജൂലൈ ഒമ്പതിന്)
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ് കാലത്ത് നടത്തിവരുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന യു ഡി എഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജൂലൈ ഒമ്പതിന് പഞ്ചായത്ത്തല ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ലാചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ പരാജയം, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്, പെട്രോള്‍, ഡീസല്‍ വില വര്‍ധന എന്നവയില്‍ പ്രതിഷേധിച്ചും, ഒടുവില്‍ പുറത്തുവന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ധര്‍ണ നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വിലവര്‍ധന ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരാവട്ടെ പെട്രോളിന്റെ അധിക നികുതി കുറക്കാത്തതിന്റെ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. പ്രവാസികളെ മടക്കികൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്തുകൊണ്ടുവരുന്നതില്‍ യു ഡി എഫ് വിജയിച്ചു. പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഏകദിന ഉപവാസവും, ഇതിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ജില്ലകളില്‍ എം പിമാര്‍, എം എല്‍ എമാര്‍, യു ഡി എഫ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമരവും ജനശ്രദ്ധയാകര്‍ഷിച്ചതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തിയ കാര്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് വൈദ്യുതി ചാര്‍ജിലെ വന്‍വര്‍ധനക്കെതിരെ ജൂണ്‍ 17ന് നടത്തിയ യു ഡി എഫിന്റെ ലൈറ്റ് ഓഫ് സമരം ജനകീയമായി മാറുകയും, സര്‍ക്കാര്‍ തീരുമാനം തിരുത്തിക്കാനും സാധിച്ചു. പ്രവാസികളെ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് പദ്ധതികള്‍ തയ്യാറാക്കുന്നതിനുമായി യു ഡി എഫിന്റെ നേതൃത്വത്തില്‍ ജൂലൈ 15ന് ഗ്ലോബല്‍ പ്രവാസി വെര്‍ച്വല്‍മീറ്റ്, തിരുവനന്തപുരത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തപ്പെടുന്ന പരിപാടി വിജയിപ്പിക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടു. ജൂലൈ ഒമ്പതിന് വിവിധ പഞ്ചായത്ത്, മുന്‍സിപ്പല്‍ ഓഫീസുകള്‍ക്ക് മുമ്പിലും, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലും നടത്തുന്ന ധര്‍ണാസമരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്നും, പത്ത് പേരില്‍ കൂടാന്‍ പാടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *