June 13, 2026

വെറ്റിനറി സർവകലാശാലയിലെ നിയമനങ്ങൾ തിരുത്തിയില്ലങ്കിൽ പ്രക്ഷോഭമെന്ന് എം.എസ്.എഫ്.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ:പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റി അനധികൃത നിയമനം തിരുത്തി എത്രയും വേഗം നിയമപരമായ നിയമനം നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭമെന്ന് എംഎസ്എഫ്.ഏഴ് അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ അനധികൃത നിയമനത്തെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് കോടതി ഇടപെടുകയും ഇവരെ പിരിച്ചുവിട്ട് ഒരുമാസത്തിനകം റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു.
മെയ് മാസത്തിൽ ഡിവിഷൻ ബെഞ്ച് ഇത് ശരിവെച്ചിരുന്നു.എന്നാൽ ആറുപേരെ പുറത്താക്കുകയും ഒരാൾ സ്വയം പിരിഞ്ഞുപോവുകയും ചെയ്തതല്ലാതെ നിയമനം നടത്തിയിട്ടില്ല.പുറത്ത് പോയവർക്ക് തിരികെ വരാനുള്ള സൗകര്യമൊരുക്കുകയാണ് സർവ്വകലാശാല ചെയ്യുന്നതെന്നും എത്രയും വേഗം റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തിയില്ലെങ്കിൽ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് വരുമെന്നും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ,ജനറൽ സെക്രട്ടറി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *