November 7, 2026

പ്രത്യാശ: അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
     അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായാണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കും വനിതകള്‍ക്കും  പ്രത്യേകമായി പ്രത്യാശയിലൂടെ ചികില്‍സ ലഭിക്കും. മേപ്പാടി ഡി.എം വിംസ്, നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍  എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വയോജനങ്ങള്‍ക്കുളള പദ്ധതിക്ക്  1 കോടി രൂപയും വനിതകള്‍ക്കുളള പദ്ധതിക്ക് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1.20 കോടി രൂപയാണ് ഈ നൂതന പ്രോജക്ടിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആഗസ്റ്റ് മുതല്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിച്ച് തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *