April 25, 2024

ടോട്ടം റിസർച്ച് സെന്റർ സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് വെബിനാർ 9 – ന്

0
Img 20200708 Wa0060.jpg
പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഉപരിപഠനത്തിനായി ഏതു സ്‌ട്രീം തിരഞ്ഞെടുക്കും എന്ന സംശയം. വിവിധ മേഖലകളിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്‌ തനിക്കിണങ്ങിയ വിഷയം സ്വയം തിരഞ്ഞെടുക്കാൻ *സൗജന്യ ഓൺലൈൻ  കരിയർ ഗൈഡൻസ് വെബിനാർ* സംഘടിപ്പിക്കുകയാണ്  ടോട്ടം റിസോഴ്സ് സെന്റർ. 
വിവിധ മേഖലകളിലെ വിദ്യാർത്ഥികൾക്കായി ടോട്ടം റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന സൗജന്യ വിദ്യാഭ്യാസപരിശീലന പരിപാടിയായ STEP ന്റെ(സ്റ്റുഡന്റ് ട്രാൻസ്ഫോർമേഷൻ ആൻഡ്‌  എംപവർമെൻറ് പ്രോഗ്രാം) ഭാഗമായാണ് ഈ വെബിനാർ സംഘടിപ്പിക്കുന്നത്.
ഹൈസ്‌കൂൾ/എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാനായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളെ പരിചയപ്പെടുത്തുന്ന സെഷനുകൾ ജൂലൈ 9, 10 തീയ്യതികളിലായി നടക്കും.  രാവിലെ 9 മുതൽ 10 വരെയും രാത്രി 8 മുതൽ 9 വരെയുമായി രണ്ട് സെഷൻസിലൂടെയാൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഹയർസെക്കന്ററിയിലെ കോമേഴ്‌സ്, സയൻസ്, ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടർ സയൻസ് എന്നീ ഗ്രൂപ്പുകളും അവയിലൂടെ ഭാവിയിൽ എത്തിച്ചേരാവുന്ന കരിയർ സാധ്യതകളുമായിരിക്കും സെഷനുകളിലെ ഉള്ളടക്കം.  
താൽപര്യമുള്ളവർക്ക് ആൻഡ്രോയ്ഡ്  ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ വഴി
https://docs.google.com/forms/d/e/1FAIpQLScAtv8yXLzAtDuDU37MbNG54JzpjfQoRKMeh207fulcTtCobw/viewform?usp=sf_link എന്ന ലിങ്ക് ഉപയോഗിച്ചോ 6235612577 എന്ന നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 6235612577
(അജ്മൽ ബാസിൽ – സോഷ്യൽ പ്രോഗ്രാം ഓഫീസർ) എന്ന നമ്പറിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *