June 13, 2026

പോലീസ് അറിയിപ്പ്: കൽപ്പറ്റയിലേക്ക് വരുന്നവരുടെ ശ്രദ്ധക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
പോലീസ് അറിയിപ്പ്.
കൽപ്പറ്റയിലെ നിയന്ത്രണങ്ങൾ
സിന്ദൂർ പാലം മുതൽ ജനമൈത്രി ജംഗ്ഷൻ അയ്യപ്പ ക്ഷേത്രം വരെ റോഡിൻറെ ഇരു വശങ്ങളിലുമുള്ള കടകൾ അവശ്യ സാധനങ്ങൾ ഒഴികെ എല്ലാം അടക്കണം. ബൈപാസ് റോഡ് ഓപ്പൺ ചെയ്യും. ടൗണിൽ നിന്ന് കണ്ടയ്ൻമെന്റ് സോണിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. വാഹനങ്ങൾ ജനമൈത്രി ജംഗ്ഷനിലോ,ബൈപാസ്സിലോ നിർത്തി ആളെ ഇറക്കാം.
ബൈപാസിൽ നിന്ന് ഗൂഡലായി ജംഗ്ഷനിലേക്ക് വരുന്ന റോഡ് തുറക്കുന്നതാണ്.
മുണ്ടേരി,മണിയങ്കോട്,പുളിയാർമല റോഡ് തുറക്കും.
 പിണങ്ങോട് ചുങ്കം റോഡ് വെയർ ഹൗസിന് സമീപത്ത് വെച്ച് അടക്കും, മുണ്ടേരി പള്ളിത്താഴെ റോഡ് മിന്ഹാ മാർട്ടിൻ സമീപം വെച്ച് അടക്കും, മണിയങ്കോട് എമിലി റോഡ് എമിലി കുണ്ടിൽ വെച്ച് അടക്കും, എമിലി റോഡ് ഹരിതഗിരി ജംഗ്ഷൻ എമിലിയിൽ  വെച്ച് അടക്കും, തുർക്കി റോഡ് ,ബൈപാസ് മാർക്കെറ്റ് റോഡ് പൂർണ്ണമായി അടക്കും , ലിയോ ആശുപത്രി റോഡ് ആശുപത്രി ആവശ്യങ്ങൾക്ക് മാത്രം തുറക്കുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *