September 28, 2026

വലി മുട്ടിയ ചരക്കു ലോറി പിന്നോട്ട് നിരങ്ങി ചാലിൽ വീണു: ആറാം മൈലിലെ റോഡും വളവും അപകടക്കെണിയാണ്.

0
IMG-20200708-WA0097.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:   അഞ്ചു കുന്ന് ആറാം  മൈലിലെ  അശാസ്ത്രീയമായ  റോഡും വളവും അപകടക്കെണിയാവുന്നത് പതിവാകുന്നു. .ഇന്ന് രാവിലെയും വലി മുട്ടിയ ചരക്കു ലോറി പിന്നോട്ട് നിരങ്ങി ചാലിൽ വീണു. വൻ അപകടമാണ് ഒഴിവായത്.  എറണാകുളത്ത് നിന്ന് രാസവളം കയറ്റി മാനന്തവാടിക്ക് വന്ന ലോറിയാണ് അപകടത്തിൽ പെട്ടത് . ഇവിടെ വാഹനങ്ങൾ വലിമുട്ടി പിന്നോട്ടടിക്കുന്നതും  അപകടവും പതിവാണന്ന് നാട്ടുകാർ പറഞ്ഞു. ആറാം മൈൽ പള്ളിക്കു മുമ്പിൽ   വയൽ  പ്രദേശത്തുകൂടിയുള്ള മെയിൻ റോഡിൻറെ രണ്ടറ്റവും   കൊടും വളവാണ്. ഈ ഭാഗം ഉയർത്തിയാൽ അപകടം ഒഴിവാകും. എന്നാൽ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അന്ധത   ഇവിടെ വലിയ അപകടക്കെണി ഒരുക്കുകയാണ് 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *