April 17, 2024

ക്വാറി ലൈസന്‍സ്: ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കുമെന്ന്

0
കൽപ്പറ്റ:
-വെങ്ങപ്പള്ളി പഞ്ചായത്തില്‍ പുതിയ രണ്ടു ക്വാറികള്‍ക്കു അനുമതി നല്‍കുന്നതിനെതിരെ  കരിമ്പാലന്‍ സമുദായ ക്ഷേമ സമിതി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്‍കുമെന്നു ഭാരവാഹികളായ കെ.സി.ശിവശങ്കരന്‍, സി.സത്യഭാമ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമവിരുദ്ധമായി ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്കു വിതരണം ചെയ്യണമെന്നു അവര്‍ ആവശ്യപ്പെട്ടു. 
തോട്ടംഭൂമി വ്യാവസായിക ആവശ്യത്തിനു തരംമാറ്റുന്നതു ജില്ലയില്‍ തുടരുകയാണ്. തരംമാറ്റിയ ഭൂമിയിലാണ് ക്വാറി-ക്രഷര്‍ യൂണിറ്റുകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്. തോട്ടം ഭൂമിയാണെന്ന കാര്യം മറച്ചുവച്ച് പാരിസ്ഥിതികാനുമതിയും തുടര്‍ന്നു പ്രദേശികമായി പ്രവര്‍ത്തനാനുമതിയും നേടുകയാണ് ക്വാറി-ക്രഷര്‍ യൂണിറ്റ് നടത്തിപ്പുകാര്‍. ഇതിനു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ്. പാരിസ്ഥിതകാനുമതി സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിക്കു നല്‍കുന്ന അപേക്ഷയില്‍ നടപടി വൈകിപ്പിക്കുകയും തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ച് ഡീംഡ് ലൈസന്‍സ് സമ്പാദിക്കുകയുമാണ് ക്വാറി-ക്രഷര്‍ ഉടമകളെന്നു സമിതി ഭാരവാഹികള്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *