June 13, 2026

അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയം വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു .

0
IMG_20200709_160321.jpg
By ന്യൂസ് വയനാട് ബ്യൂറോ
   അഞ്ചുകുന്ന്: മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിനും, സഞ്ചാരസാഹിത്യത്തിനും എം.പി വീരേന്ദ്രകുമാർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അഞ്ചുകുന്ന് പൊതുജന ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വിലയിരുത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നോവലിസ്റ്റ് ശിവരാമൻ പാട്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.അഞ്ചുകുന്ന് ക്ലബ്ബ് സെൻറർ അംഗൺവാടിയിൽ ഓൺലൈൻ പഠന സംവിധാനമൊരുക്കുന്നതിൻ്റെ ഭാഗമായി അനുവദിച്ച ടി.വി ചടങ്ങിൽ വച്ചു കൈമാറി.ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.ഹരിദാസൻ, വി.ശാന്ത, ബിന്ദു രാജൻ, എം.എ  ചാക്കോ, ലിസി പത്രോസ്, എസ്.രഘിൽ, പി. രജനി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *