November 8, 2026

കോവിഡ് വ്യാപനം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച: യൂത്ത് കോൺഗ്രസ്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് വ്യാപനം ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച
യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി
കൽപ്പറ്റ: ജില്ലയിലെ കോവിഡ് വ്യാപനം ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് വന്ന ഗുരുതര വീഴ്ച്ചയാണ്.
വിദേശത്തു നിന്നും മറ്റ് അന്വ സംസ്ഥാനത്തു നിന്നും വരുന്നവർക്ക് കൃത്യമായി ക്വാറണ്ടയിൻ സംവിധാനങ്ങൾ ഒരുക്കാത്തതാണ് വ്യാപനം സാധ്യത കൂടിയതിന് കാരണം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും സ്വന്തം വീട്ടിൽ ക്വാററ്റെൻ സൗകര്യവും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതാണ് പ്രശ്നം. ഇവരെ കൃത്യമായി നിരീക്ഷിക്കാത്തതും ഭക്ഷണാവശ്യങ്ങൾപ്പോലും എത്തിച്ച് നൽകുവാൻ അധികൃതർ ശ്രദ്ധിക്കാത്തതിനാലുമാണ് ഇവർ ഇവരുടെ ഭക്ഷണമാവശ്യങ്ങൾക്കും മറ്റും പുറത്തിറങ്ങേണ്ടി വരുന്നത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് എബിൻ മുട്ടപ്പള്ളി ആരോപിച്ചു. ജില്ലാ ജനറൽ സെക്രട്ടിമാരായ അഗസ്റ്റിൽ പുൽപ്പള്ളി, ജിജോ പൊടിമറ്റം, രോഹിത് ബോധി, ഷൈജൽ വി.സി. എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *