September 28, 2026

മൂളിത്തോട് റോഡ് പണിയിലെ അശാസ്ത്രീയത- 18 ന് റോഡ് ഉപരോധിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി; നവീകരണം നടക്കുന്ന കല്ലോടി-തേറ്റമല റോഡിലെ മൂളിത്തോട് ടൗണില്‍ സ്വകാര്യ വ്യക്തി പൈപ്പ് കള്‍ര്‍ട്ട് കല്ലും മണ്ണും ഇട്ട് അടച്ചതിനാല്‍ മൂളിത്തോട്  ടൗണില്‍ ഉണ്ടായ വെള്ളക്കെട്ടും അതിനെ തുടര്‍ന്നുണ്ടായ വിഷയങ്ങളും പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ട്
ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിക്ഷേധിച്ച്  നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ  നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ഈ മാസം 18 ന് മൂളിത്തോട് റോഡ് ഉപരോധിക്കും.സ്വകാര്യ വ്യക്തി പൊതുമരാമത് വക സ്ഥലം കയ്യേറി മണ്ണിടുകയും മുപ്പത്  വര്‍ഷമായി മഴവെള്ളം ഒഴുകുന്ന കലുങ്ക് അടക്കുകയും ചെയ്തത് കാരണം ടൗണിലുണ്ടായ വെള്ളക്കെട്ട് വീടുകള്‍ക്കും ടൗണിലെ കെട്ടിടങ്ങള്‍ക്കും ഭീഷണിയായിരിക്കുയാണ്.തകര്‍ച്ച നേരിടുന്ന വീടിനും പള്ളിക്കും സംരക്ഷണം നല്‍കണം.പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം തിര്ച്ചുപിടിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ എസ് മുനീര്‍,സൂപ്പിവേരോട്ട് ,പ്രസാദ് .എ കെ  മൊയ്ദു  ,വി ഉസ്മാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *