പാട്ടുകാരി രേണുകയെ മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി വീട്ടിൽ ചെന്ന് ആദരിച്ചു


Ad
 മാനന്തവാടി: നഗരസഭ കോൺവെൻ്റ് കുന്ന് കോളനിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട പാട്ടുകാരി കുമാരി രേണുകയെ വിട്ടിൽ ചെന്ന് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ചിന്നമ്മ ജോസ് ആദരിച്ചു. മാനന്തവാടിയുടെ അഭിമാന കലാകാരിയായി മാറി രേണുക. നിർധന കുടുംബത്തിലെ രേണുകയെ സഹായിക്കേണ്ടത് സമൂഹത്തിൻ്റെ ബാധ്യതയാണെന്ന് ആദരിക്കൽ ചടങ്ങിൽ സംസാരിച്ചു. ഗായിക രേണുകയ്ക്കുള്ള പാരിതോഷികം ചിന്നമ്മ ജോസ് നൽകി. എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ വിജയൻ, അഡ്വ.ഗ്ലാഡീസ് ചെറിയാൻ, ഗിരിജ മോഹൻ ദാസ്, ലൈജി തോമസ്, ക്ലാര ജോർജ്ജ്, കോളനി നിവാസികളും തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

One thought on “പാട്ടുകാരി രേണുകയെ മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി വീട്ടിൽ ചെന്ന് ആദരിച്ചു”

  1. എന്ത് പറ്റി നമ്മുടെ കൗമാരങ്ങൾക്ക്

Leave a Reply

Your email address will not be published. Required fields are marked *