April 26, 2024

ക്ഷീര കർഷകർക്ക് വെബിനാർ പരമ്പരയുമായി കേരള വെറ്റിനറി സർവ്വകലാശാല

0
സി.വി. ഷിബു
കേരള വെറ്റിനറി ആൻറ് അനിമൽ സയൻസസ് സർവ്വകലാശാല സംഘടിപ്പിക്കുന്ന ജൂലൈ 13 മുതൽ 17 വരെ നീണ്ടു നിൽക്കുന്ന 5 ദിവസത്തെ ക്ഷീര കർഷക വെബിനാർ പരമ്പരയുടെ രണ്ടാം ഭാഗം ജൂലൈ 13 ന് ഉച്ചക്ക് 2 .30 നു ആരംഭിക്കും. സും ആപ്പ് മുഖേനയാണ് വെബിനാർ നടത്തുന്നത്. രജിസ്‌ട്രേഷൻ സൗജന്യമാണ്. 9496303980 എന്ന ഐ.ഡി. വഴി മീറ്റിങിൽ പങ്കെടുക്കാവുന്നതാണ്. ക്ഷീരമേഖലയിലെ മഴക്കാല മുന്നൊരുക്കവും പ്രളയതിജീവനവും എന്നതാണ് വിഷയം. വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് ഉദ്‌ഘാടനവും സംരംഭകത്വ വിഭാഗം ഡയറക്ടർ ഡോ. എം.കെ. നാരായണൻ അധ്യക്ഷത വഹിക്കും. മഴക്കാല ക്ഷീര സംരക്ഷണം, പശുക്കളിലെ സാംക്രമിക രോഗങ്ങൾ, ശാസ്ത്രീയ തീറ്റയും തീറ്റക്രമവും, പരാദ നിയന്ത്രണം, മേഖലയിലെ പ്രളയതിജീവനും പ്രതിസന്ധികളും എന്നിവ ചർച്ച വിഷയങ്ങളാവും. സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരും വിദഗ്ധ ഡോക്ടർമാരും വിഷയം കൈകാര്യം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 04936 209288  എന്ന നമ്പറിൽ ബന്ധപ്പെടുക
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *