September 28, 2026

കോവിഡ് 19: വയനാട്ടിൽ 268 പേര്‍ പുതുതായി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.07.20) പുതുതായി നിരീക്ഷണത്തിലായത് 268 പേര്‍. 275 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3578 പേര്‍.
ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 3892 സാമ്പിളുകളില്‍ 3259 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 3173 നെഗറ്റീവും 86 പോസിറ്റീവുമാണ്. 628 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം  പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ആകെ 6436 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ ഫലം ലഭിച്ച 5366 ല്‍ 5300 നെഗറ്റീവും 66 പോസിറ്റീവുമാണ്. 
ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ നിന്ന്  ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിലുള്ള 2159 പേരെ നേരിട്ട് വിളിച്ച് ആവശ്യമായ മാനസിക പിന്തുണയും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കി. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *