April 25, 2024

ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങൾ

0
വയനാട് ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുലോറികളുമായി വരുന്ന ലോറികള്‍ ചെക്‌പോസ്റ്റില്‍ എത്തിയാല്‍ അവിടെ ഡ്യുട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ വിവരം ബന്ധപ്പെട്ട മാര്‍ക്കറ്റ് / ഷോപ്പില്‍ അറിയിക്കുകയും ഏകദേശ സമയം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കും വ്യാപാരിക്കും വിവരം നല്കുകയും ചെയ്യണം. വ്യാപാരി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിയെ ഉടന്‍തന്നെ വിവരം അറിയിക്കണം. ലോഡ് ഇറക്കുന്ന മൊത്തവ്യാപാരി, പ്രസ്തത െ്രെഡവറുടെ/ക്‌ളീനറുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപെടുത്തേണ്ടതും െ്രെഡവറെ/ക്‌ളീനറെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ ലോഡ് ഇറക്കി കഴിയുന്നത് വരെ പാര്‍പ്പിക്കേണ്ടതുമാണ്. ഇതിനാവശ്യമായ നടപടി അതത് തദ്ദേശ സ്വയംഭരണ മേധാവിമാര്‍ സ്വീകരിക്കണം. 
ഇത്തരത്തില്‍ താമസിക്കുന്ന     ഡ്രൈവർമാർ
 ലോഡ് ഇറക്കി കഴിഞ്ഞ് ഉടന്‍ തിരികെ പോവേണ്ടതും മറ്റൊരിടത്തും നിര്‍ത്താന്‍ പാടില്ലാത്തതുമാണ്. ലോറി െ്രെഡവര്‍മാര്‍ തദ്ദേശവാസികള്‍ ആണെങ്കില്‍, അടുത്ത ലോഡ് ലഭിക്കുന്ന സമയം വരെ ക്വാറന്റീനില്‍ കഴിയണം. വയനാട്ടില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോവുന്ന ചരക്കു വാഹനങ്ങളിലെ 
ഡ്രൈവർമാർ
കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *