May 15, 2024

വിംസ് മെഡിക്കൽ കോളേജ് സർക്കാരിന് കൈമാറാനുള്ള തീരുമാനം സ്വാഗതാർഹം : എസ്ഡി .പി .ഐ

0
മാനന്തവാടി: വിംസ് മെഡിക്കൽ കോളേജ് സർക്കാരിന്  കൈമാറാനുള്ള മാനേജ്മെൻറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ വയനാട്  ജില്ലാ കമ്മിറ്റി, ഏറ്റെടുക്കൽ നടപടി സുതാര്യവും വേഗത്തിലുമാക്കണമെന്നും -അനാവശ്യമായ തടസ്സവാദങ്ങൾ ഉന്നയിച്ചും  ദുരൂഹമായ ഇടപെടലുകൾ നടത്തിയും വയനാട്ടുകാരുടെ ചിരകാലാഭിലാശമായ മെഡിക്കൽ കോളേജ് ഇത്രയും വൈകിച്ചതിന് ഇനിയെങ്കിലും ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട വരും വയനാട്ട്കാരോട് മാപ്പ് പറയണം.ഈ രീതിയിൽ അല്ലാതെ മെഡിക്കൽ കോളേജിനായുള്ള വായനാട്ട്കാരുടെ കാത്തിരിപ്പിന് പരിഹാരമുണ്ടാകില്ല  എന്നുള്ള യാഥാർഥ്യം  വയനാടൻ ജനതയ്ക്ക് ബോധ്യമാണ്. മെഡിക്കൽ കോളേജ് പദ്ധതിയുമായി ബന്ധപ്പെട്ട്  ഇതുവരെ നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വഷിപ്പിക്കണം മെഡിക്കൽ കോളേജിന് എന്ന് പറഞ്ഞു കൊണ്ട് സർക്കാർ  ഏറ്റെടുത്ത ഭൂമി ഇനിയെന്ത്‌  ചെയ്യുമെന്ന് ജനങ്ങളോട് ബന്ധപ്പെട്ടവർ  വെളിപ്പെടുത്തണം.നടപടിക്രമങ്ങൾ അനന്തമായി നീളുകയാണെങ്കിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നത് വരെ വർഷങ്ങളായി സമരമുഖത്തുള്ള പാർട്ടി തുടർന്നും  ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന്  പത്രസമ്മേളനത്തിൽ ജില്ലാ ഭാരവാഹികൾ അറിയിച്ചു.പാർട്ടി 
ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ
സെക്രട്ടറി 
ഇ ഉസ്മാൻ ,
ജില്ലാ കമ്മിറ്റിയംഗം എം.എ ഷമീർ
,മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുറഹ്മാൻ
എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *