June 13, 2026

ആഗസ് – ഹ്രസ്വ ചിത്രം യൂട്യൂബ് റിലീസ് ചെയ്തു.

0
IMG-20200713-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഐ മിലൻ സിനിമാസിന്റെ ബാനറിൽ രഞ്ജിത്ത് മിലൻ രചനയും സംവിധാനവും നിർവഹിച്ച “ആഗസ് ” വയനാട് ഡിസ്ട്രിക്റ്റ് കലക്റ്റർ അദീല അബ്‌ദുല്ല യൂട്യൂബ് റിലീസ് ചെയ്തു.
നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന ശരണ്യയുടേയും ആറുവയസുള്ള മകളുടേയും ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ  ഇതിവൃത്തം.
കേരളാ പോലീസിന്റെ “പി ഹണ്ടുമായി ” ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്ന ഈ അവസരത്തിൽ കാലിക പ്രസക്തമായ വിഷയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് “ആഗസ്”.
ഡീനോ ജേക്കബ് നിർമ്മാണവും പാപ്പിനു ക്യാമറയും നിഖിൽ വേണു എഡിറ്റിങ്ങും ശങ്കർ ശർമ പശ്ചാത്തല സംഗീതവും ശ്രീജിത്ത് ശ്രീനിവാസൻ ശബ്ദമിശ്രണവും നിർവഹിച്ചിരിക്കുന്നു.അനീഷ ഉമ്മർ,  അതുൽ എസ് നാഥ്, സഞ്ജു ഭാസ്‌ക്കർ, ബൈജു കൊടുവള്ളി,ബേല ആർ, വൈഗ രാജഗോപാൽ, അമൻ റാസ് എന്നിവർ പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഹിഡൻ ഇൻ ദി ലൈറ്റ്‌സ്, ഡേ വൺ, എക്ലിപ്സ് എന്നീ  മൂന്നു ഹ്രസ്വ ചിത്രങ്ങൾ രഞ്ജിത്ത് മിലൻ സംവിധാനം ചെയ്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *