April 25, 2024

കോവിഡ് സ്ഥിരീകരിച്ച ഡോക്ടർക്ക് 650 – ൽ പരം ആളുകളുമായി സമ്പർക്കം.

0
മാനന്തവാടി നഗരസഭയിലെ നാല് വാർഡുകൾ കണ്ടെൻമെന്റ് സോണുകൾ
മാനന്തവാടി
കോവിഡ് രോഗബാധിതരുടെ സമ്പർക്കത്തിലുള്ള
മാനന്തവാടി നഗരസഭയിലെ നാല് വാർഡുകൾ കണ്ടെൻമെന്റ് സോണാക്കി.
കാളിക്കുളത്ത് സ്വകാര്യ ക്ലിനിക് നടത്തിവന്ന ഡോക്ടർക്ക് ശനിയാഴ്ച കോവിഡ് സ്ഥിതീകരിച്ചിരുന്നു. ചികിൽസ തേടിയെത്തിയവരിൽ തിരുനെല്ലി പഞ്ചായത്തിലും മാനന്തവാടി പഞ്ചായത്തിലുമായി  650 ലേറെ ആളുകളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. ഇതിൽ മുപ്പതോളം പേർ മാനന്തവാടി നഗരസഭയിലെ ചെറൂർ, കുറുവ, കാടൻകൊല്ലി ഡിവിഷനുകളിലുള്ളവർ ആയതിനാലാണ് ഇവിടെ കണ്ടെൻമെന്റ് സോണാക്കിയത്.
വീരാജ് പേട്ടയിൽ നിന്നും കാറിൽ വീട്ടിലെത്തി ഹോം ക്വാറന്റെനിലായിരുന്ന യുവാവ് ക്വാറന്റെൻ ലംഘിച്ചതിനാലാണ് പരിയാരം കുന്ന് ഡിവിഷനും കണ്ടൈൻമെന്റിലാക്കിയത്. ഈ ഡിവിഷനുകളിൽ അടിയന്തിരഘട്ടങ്ങളിലൊഴികെയുളള വാഹനഗതാഗതം പൂർണ്ണമായും തടയും. പോലീസിന്റെ നേതൃത്വത്തിൽ ഗ്രാമീണ റോഡുകൾ അടക്കും. അവശ്യ വസ്തുവിൽപ്പനക്കൊഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുറക്കരുതെന്നും നഗരസഭ ചെയർമാൻ വി ആർ പ്രവീജ് അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *