ദൈവത്തിന്റെ സ്വന്തം നാടായ കേരളം _ എല്ലാതരം അഴിമതിയുടെയും കൂത്തരങ്ങായി -എന്‍.ഡി.അപ്പച്ചന്‍
കല്‍പ്പറ്റ: ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ വില്ലേജ് ഓഫീസിന് മുമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ധര്‍ണ നടത്തി.എല്ലാ മേഖലകളിലും അഴിമതിയുടെ കൂത്തരങ്ങായി മാറുവാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതാണ്കഴിഞ്ഞ 4 – വര്‍ഷത്തെ പിണറായിയുടെ ഭരണ നേട്ടം എന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് യു ഡി എഫ് കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു.എം.പി.മജീദ് പുല്‍പ്പാറ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി. പ്രമോദ് തൃക്കൈപ്പറ്റ, എന്‍.ശ്രീനിവാസന്‍, എം.ഒ.ദേവസ്യ, പി.മുസ്തഫ പയന്തോത്ത്, പി.ഫൈസല്‍ പാപ്പിന എന്നിവര്‍ സംസാരിച്ചു.





Leave a Reply