September 29, 2026

മാസ്‌ക്ക് ധരിച്ചില്ല: കോവിഡ് ബാധിച്ച ഡോക്ടര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി: കോവിഡ് ബാധിച്ച കാട്ടിക്കുളത്തെ ഡോക്ടര്‍ മാസ്‌ക്ക് ധരിക്കാതെ യാത്ര ചെയ്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇതിന് കേസെടുക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു. വയനാട്  അതിര്‍ത്തിയിലെ കര്‍ണാടക ചെക്ക്‌പോസ്൹ില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 
കാട്ടിക്കുളത്ത് താമസിക്കുന്ന ഇദേഹം ദിവസവും ഇവിടെ നിന്ന് കര്‍ണാടകയില്‍ പോയി മടങ്ങി വരുകയായിരുന്നു. ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചതോടെ തിരുനെല്ലി പഞ്ചായത്ത് അധികൃതര്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കാട്ടിക്കുളത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ഷോപ്പിനോടനുബന്ധിച്ചുള്ള €ിനിക്കില്‍ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്തിരുന്നു. ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഇദേഹത്തില്‍ നിന്ന് ചികിത്സ തേടിയ നിരവധി പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 
ചെക്ക്‌പോസ്൹് കടന്ന് രണ്ട് സംസ്ഥാനങ്ങളിലൂടെ നിരന്തരം യാത്ര ചെയ്ത ഡോക്ടര്‍ ക്വാറന്റൈന്‍ അടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപമയര്‍ന്നിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകനായതുകൊണ്ട് ഡോക്ടര്‍ക്ക് ഇങ്ങനെ സഞ്ചരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അടക്കം അനുമതിയുണ്ടായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 
എന്നാലും ഡോക്ടറുടെ സ്രവം പരിശോധനക്ക് എടുത്തശേഷം അദേഹം ക്വാറന്റൈനില്‍ പോകാതെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവോ എന്നറിയാന്‍ ആരോഗ്യ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും പോലീസ്  മേധാവി പറഞ്ഞു.
അതിര്‍ത്തി ചെക്ക്‌പോസ്൹ില്‍ ജോലി ചെയ്ത ഡോക്ടര്‍ കാട്ടിക്കുളത്ത് സ്വകാര്യ പ്രാക്ടീസ് നടത്തിയതാണ് ആളുകള്‍ ഭീതിയിലാകാന്‍ കാരണം. ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മി൹ികള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *